കാസര്‍കോട്: ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്ന് ആരോഗ്യവും ദേവസ്വവും വകുപ്പ് മന്ത്രി കെ. മുരളീധരന്‍. കാഞ്ഞങ്ങാട്ട് ജില്ലാ വാക്സിന്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ഇവിടെ നിന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വ്യാപക സ്ഥലംമാറ്റം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. ജില്ലാ ആസ്പത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഡി.എം.ഒ ഓഫീസ് ജില്ലാ വാക്സിന്‍ സ്റ്റോറിനോട് അനുബന്ധിച്ച കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. വാക്സിന്‍ സ്റ്റോറിന്റെ നിര്‍മാണത്തിന് 1.87 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
നിലവില്‍ നിര്‍മാണത്തിന് അത്രയും തുക ആവശ്യമായിട്ടില്ല. ബാക്കി തുക വിനിയോഗിച്ച് കെട്ടിടം നിര്‍മ്മിക്കും. ജില്ലാ ആസ്പത്രിയിലെ കാത്ത്ലാബ് ഒരാഴ്ചക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാക്കും. സി.ടി. സ്‌കാന്‍ സംവിധാനം ഉടന്‍ നടപ്പിലാക്കും. മികച്ച ചികിത്സാ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആസ്പത്രികളിലെത്തുന്ന രോഗികള്‍ക്ക് ഉറപ്പുവരുത്തുമെന്നും ജില്ലാ ആസ്പത്രിയില്‍ ഉപയോഗിക്കാതെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം ആയുഷ്മാന്‍ ആരോഗ്യ മന്ദിരത്തിന്റെ പുതിയ കെട്ടിടോദ്ഘാടനം ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഉദുമ എം.എല്‍.എ കെ. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. .രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായും കല്ലട്ര മാഹിന്‍ എം.എല്‍.എ വിശിഷ്ടാതിഥിയായും സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീപ് കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സുകുമാരി, ജസ്‌ന മനാഫ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയ മാഹിന്‍, മറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സക്കീന നജീബ്,. ഷംസുദ്ദീന്‍ തെക്കില്‍, അജന പവിത്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്‍വര്‍ കോളിയടുക്കം, സഫീന ഹുസൈന്‍, ഷാഹിദ അഫ്‌സല്‍ അബ്ദുല്‍, വാര്‍ഡ് മെമ്പര്‍ ഹസ്സന്‍കുട്ടി കട്ടക്കാല്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.ഡി. കബീര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഖ കെ.ടി., എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യ ദയാനന്ദന്‍,
രാഷ്ട്രീയ- സാമൂഹിക രംഗത്തെ പ്രമുഖരായ അബ്ദുള്‍ ഖാദര്‍ കളനാട്, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ബാബു വള്ളിയോട്, നാരായണന്‍ മൈമൂല, മണികണ്ഠന്‍ ചാത്തങ്കൈ എന്നിവരും വാര്‍ഡ് മെമ്പര്‍മാരായ ഷാഹിദ മന്‍സൂര്‍ കുരിക്കള്‍ രമ മുരളീധരന്‍ രേണുക ഭാസ്‌ക്കരന്‍ രതി ബാലചന്ദ്രന്‍ ഫൗസിയ മറിയം മുഫീദ സവാദ് റീപ ഉണ്ണികൃഷ്ണന്‍ മിനി ശശികുമാര്‍ അബ്ദുള്‍ നസീര്‍ കെ അബ്ദുള്ള കോളിയടുക്കം എ എ അബ്ദുള്ള കുഞ്ഞി ഷരീഫ കളനാട് ചന്ദ്രന്‍ കൊക്കാല്‍ മുഹമ്മദ് ഇല്യാസ് കട്ടക്കാല്‍ അബ്ദുള്‍ ഹമീദ് കല്ലുംവളപ്പ്, സൈത്തൂന്‍, മണികണ്ഠന്‍ മണിയങ്ങാനം, ഗീത ബാലകൃഷ്ണന്‍ സംസാരിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ആയിഷ അബൂബക്കര്‍ സ്വാഗതവും എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അമൂല്യ എം.പി നന്ദിയും പറഞ്ഞു.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പവര്‍ ലോണ്‍ട്രി ആരോഗ്യവും ദേവസ്വവും വകുപ്പ് മന്ത്രി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കല്ലട്ര മാഹിന്‍ എംഎല്‍എ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നീലകണ്ഠന്‍ എംഎല്‍എ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെടിരേഖ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ ധന്യദയാനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment
0 Comments