വഖഫ് ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നല്‍കാന്‍ ധാരണയായി. മുഖ്യമന്ത്രി വി.ഡി സതീശന്റെ ഇടപെടലിനെ തുടര്‍ന്നാണ് തര്‍ക്കം പരിഹരിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ സമവായ ഫോര്‍മുല പ്രകാരം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി വഖഫ് ബോര്‍ഡ് അംഗത്വമൊഴിയും. പകരം കാന്തപുരം വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തും.
ഇതിന്റെ ഭാഗമായി കാന്തപുരം വിഭാഗത്തിന്റെ കൈവശമുള്ള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയും തുടര്‍ന്ന് തൊടിയൂരിനെ ചെയര്‍മാനാക്കുകയും ചെയ്യും. സമവായത്തിലെത്തിയതോടെ കാന്തപുരം വിഭാഗം 22ന് നടത്താനിരുന്ന കലക്ടറേറ്റ് മാര്‍ച്ച് പിന്‍വലിച്ചേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ എപി വിഭാഗം കോഴിക്കോട്ട് യോഗം ചേരും. കൂടാതെ നേതാക്കള്‍ കാന്തപുരവുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനും ശ്രമിക്കുന്നുണ്ട്.

Post a Comment
0 Comments