കാസര്‍കോട്: നീലേശ്വരത്ത് മന്ത്രി ഒജെ ജനീഷിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിക്കാന്‍ ശ്രമം. തളിയില്‍ ക്ഷേത്രത്തിന് സമീപത്ത് വച്ച് മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു മുന്നിലേക്ക് ചാടി. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റിയെങ്കിലും ഇതിന് പിന്നാലെ പാലസ് ഗ്രൗണ്ടിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലും വടിയുമായി എത്തുകയായിരുന്നു. പ്രതിഷേധം കനത്തതോടെ മന്ത്രിക്ക് അല്‍പസമയം. വാഹനത്തില്‍ തന്നെ തുടരേണ്ടി വന്നു. സ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയ പൊലീസ് പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പൊലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കി.
മന്ത്രി ഒ.ജെ ജനീഷിനെതിരെ നീലേശ്വരത്ത് ഡിവൈഎഫ്‌ഐ അക്രമശ്രമം
20:04:00
0

Tags

Post a Comment
0 Comments