Type Here to Get Search Results !

Bottom Ad

എസ്‌കെഎസ്എസ്എഫ് ജില്ലാ സമ്മേളനം; സന്ദേശമുയര്‍ത്തി വിവിധ പരിപാടികള്‍, ശ്രദ്ധേയമായി കോഡിനേറ്റേഴ്സ് മീറ്റ്


കാസര്‍കോട്: ഒക്ടോബര്‍ 10ന് കാസര്‍കോട് ബുഖാറയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശാഖകളിലും മേഖലകളിലും സജീവമായി. 'വേരുകള്‍ തേടാം, തണലായി പടരാം' എന്ന പ്രമേയവുമായി നടക്കുന്ന സമ്മേളന സന്ദേശം പ്രവര്‍ത്തകരിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി മേഖലാശാഖാ തലങ്ങളില്‍ ഏകോപനം ശക്തമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കോ-ഓര്‍ഡിനേറ്റേഴ്സ് മീറ്റ് ശ്രദ്ധേയമായി. സമ്മേളനത്തിന്റെ വിവിധ പരിപാടികള്‍, പ്രവര്‍ത്തനങ്ങളുടെ ഏകോപനം, പ്രവര്‍ത്തക പങ്കാളിത്തം, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി.

ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കൂടുതല്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും സമ്മേളനത്തില്‍ പരമാവധി പ്രവര്‍ത്തകരുടെ സാന്നിധ്യം ഉറപ്പാക്കാനും കോ-ഓര്‍ഡിനേറ്റേഴ്സ് മീറ്റ് തീരുമാനിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സഈദ് അസ്അദി പുഞ്ചാവി, സിദ്ധീഖ് ബെളിഞ്ചം, യൂനുസ് ഫൈസി കാക്കടവ്, അബ്ദുല്ല യമാനി മേല്‍പറമ്പ്, റാഷിദ് ഫൈസി ആമത്തല, അന്‍വര്‍ തുപ്പക്കല്‍, ഇല്യാസ് ഹുദവി, നിസാം പുളിക്കൂര്‍, ശാക്കിര്‍ ഇര്‍ഷാദി ബെദിര, ഫൈസല്‍ പച്ചക്കാട്, മുഹിയദ്ദീന്‍ ഫൈസി പുളിക്കൂര്‍, മുനാസ് നുജൂമി അടുക്ക, ശമീര്‍ അസ്ഹരി, ലത്തീഫ് കൊല്ലമ്പാടി, അഫ്‌സല്‍ സംസാരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad