Type Here to Get Search Results !

Bottom Ad

സന്ദീപ് വാര്യര്‍ എംഎല്‍എ സഞ്ചരിച്ച കാര്‍ ടയര്‍ പൊട്ടി അപകടത്തില്‍പ്പെട്ടു; എംഎല്‍എയടക്കം അത്ഭുതകരമായി രക്ഷപ്പെട്ടു


കാഞ്ഞങ്ങാട്: സന്ദീപ് വാര്യര്‍ എം.എല്‍.എ സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ മലപ്പുറത്ത് അപകടത്തില്‍പ്പെട്ടു. ഓടുന്നതിനിടെ ടയര്‍ പൊട്ടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. എം.എല്‍.എ ഉള്‍പ്പെടെ വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പിന്നാലെ വരികയായിരുന്ന മറ്റു രണ്ട് കാറുകളും അപകടത്തില്‍പ്പെട്ട വാഹനത്തിന് പിന്നില്‍ കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലുണ്ടായിരുന്ന കുടുംബങ്ങളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മലപ്പുറം കോയിച്ചനയിലാണ് അപകടമുണ്ടായത്. സന്ദീപ് വാര്യര്‍ എം.എല്‍.എ തൃക്കരിപ്പൂരില്‍ നിന്ന് സ്വദേശമായ ചെത്തല്ലൂരിലേക്ക് പോകുമ്പോഴാണ് അപകടം. ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ അപ്രതീക്ഷിതമായി പൊട്ടിയതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഇതോടെയാണ് പിന്നില്‍ നിന്ന് വരികയായിരുന്നു രണ്ടു വാഹനങ്ങളും കാറില്‍ കൂട്ടിയിടിച്ചത്. അപകടവിവരമറിഞ്ഞ് നിമിഷങ്ങള്‍ക്കകം പൊലീസ് സ്ഥലത്തെത്തി അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad