കാഞ്ഞങ്ങാട്: അറ്റകുറ്റപ്പണികള്‍ക്കായി ഒരുമാസത്തിലേറെയായി അടച്ചിട്ടിരുന്ന കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ പള്ളിക്കര മേല്‍പ്പാലം ബുധനാഴ്ച രാവിലെ ഗതാഗതത്തിനു തുറന്നുകൊടുത്തത്. ദിവസങ്ങളായി അനുഭവിക്കുന്ന ഗതാഗത കുരുക്കിന് ഇതോടെ പരിഹാരമായി. മേല്‍പ്പാലത്തില്‍ ഘടിപ്പിച്ചിട്ടുള്ള ആറു എക്‌സ് പാന്‍ഷന്‍ ജോയിന്റുകള്‍ മാറ്റുന്നതിനായാണ് സെപ്തംബര്‍ ഒന്നിന് പാലം അടച്ചത്. ഒക്ടോബര്‍ 10 വരെ പാലം അടച്ചിടുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. അതിനു മുമ്പ് തന്നെ പാലം തുറന്നതിലുള്ള ആശ്വാസത്തിലാണ് യാത്രക്കാര്‍. പാലം അടച്ചിട്ടതിനാല്‍ ഇരുഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ ബേക്കല്‍- മൗവ്വല്‍- പള്ളിക്കര റോഡ് വഴിയാണ് ഓടിയിരുന്നത്. ഇതുവലിയ ഗതാഗത കുരുക്കിനിടയാക്കിയിരുന്നു.
അറ്റകുറ്റപ്പണികള്‍ക്ക് ഒരുമാസത്തിലേറെ അടച്ചിട്ടിരുന്ന പള്ളിക്കര മേല്‍പ്പാലം തുറന്നുകൊടുത്തു
08:04:00
0
കാഞ്ഞങ്ങാട്: അറ്റകുറ്റപ്പണികള്‍ക്കായി ഒരുമാസത്തിലേറെയായി അടച്ചിട്ടിരുന്ന കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ പള്ളിക്കര മേല്‍പ്പാലം ബുധനാഴ്ച രാവിലെ ഗതാഗതത്തിനു തുറന്നുകൊടുത്തത്. ദിവസങ്ങളായി അനുഭവിക്കുന്ന ഗതാഗത കുരുക്കിന് ഇതോടെ പരിഹാരമായി. മേല്‍പ്പാലത്തില്‍ ഘടിപ്പിച്ചിട്ടുള്ള ആറു എക്‌സ് പാന്‍ഷന്‍ ജോയിന്റുകള്‍ മാറ്റുന്നതിനായാണ് സെപ്തംബര്‍ ഒന്നിന് പാലം അടച്ചത്. ഒക്ടോബര്‍ 10 വരെ പാലം അടച്ചിടുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. അതിനു മുമ്പ് തന്നെ പാലം തുറന്നതിലുള്ള ആശ്വാസത്തിലാണ് യാത്രക്കാര്‍. പാലം അടച്ചിട്ടതിനാല്‍ ഇരുഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ ബേക്കല്‍- മൗവ്വല്‍- പള്ളിക്കര റോഡ് വഴിയാണ് ഓടിയിരുന്നത്. ഇതുവലിയ ഗതാഗത കുരുക്കിനിടയാക്കിയിരുന്നു.
Tags

Post a Comment
0 Comments