കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ എം.എസ്.എഫ്- കെ.എസ്.യു സഖ്യത്തിന് ശക്തമായ മുന്നേറ്റം. കാസര്‍കോട് ഗവ. കോളജില്‍ ഒമ്പതില്‍ ഒമ്പത് മേജര്‍ സീറ്റുകളും ഭൂരിഭാഗം മൈനര്‍ സീറ്റുകളും വിജയിച്ച് യൂണിയന്‍ പിടിച്ചെടുത്തു. ഉദുമ ഗവ. കോളേജില്‍ ചരിത്രത്തില്‍ ആദ്യമായി യൂണിയന്‍ എം.എസ്.എഫ് മുന്നണി സ്വന്തമാക്കി. മഞ്ചേശ്വരം ജിപിഎം ഗവ. കോളജില്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രധാന സ്ഥാനങ്ങള്‍ എം.എസ്.എഫ് മുന്നണി പിടിച്ചെടുത്തു. മുന്നാട് പീപ്പിള്‍സ് കോളജില്‍ ആദ്യമായി മൂന്നു സീറ്റുകള്‍ എം.എസ്.എഫ് സ്വന്തമാക്കി.
പെരിയ അംബേദ്കര്‍ കോളേജില്‍ മുഴുവന്‍ സീറ്റുകളിലും പടന്ന ഷറഫ് കോളജില്‍ മുഴുവന്‍ സീറ്റുകളിലും എതിരില്ലാതെയും എം.എസ്.എഫ് വിജയക്കൊടി പാറിച്ചു. ബെജ മോഡല്‍ എയ്ഡഡ് കോളജ് യൂണിയന്‍ വീണ്ടും എം.എസ്.എഫ് മുന്നണി സ്വന്തമാക്കി. സൈനബ് ബിഎഡ് കാമ്പസ് യുയുസിയും കുമ്പള ഐഎച്ച്ആര്‍ഡിയില്‍ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയും എംഎസ്എഫ് നേടി. പെരിയ എസ്എന്‍ കോളജിലും നെഹ്‌റു കോളജിലും രണ്ട് മൈനര്‍ സീറ്റുകളില്‍ എംഎസ്എഫ് മുന്നണി വിജയിച്ചു.

Post a Comment
0 Comments