Type Here to Get Search Results !

Bottom Ad

ബേക്കല്‍ മൗവ്വല്‍ റോഡില്‍ കോഴി ലോറി വൈദ്യുത തൂണിലിടിച്ച് മറിഞ്ഞു


കാസര്‍കോട്: മൗവ്വല്‍ റോഡില്‍ വീണ്ടും അപകടം. ബേക്കല്‍ താഴെ മൗവ്വലില്‍ വളവു തിരിയുന്നതിനിടയില്‍ നിയന്ത്രണംവിട്ട കോഴി ലോറി മറിഞ്ഞ് വൈദ്യുത തൂണിലിടിച്ച് രണ്ടു തൂണുകള്‍ റോഡിലേക്ക് വീണ് റോഡ് പൂര്‍ണമായും തടസപെട്ടു പള്ളിക്കര പാലത്തിന്റെ പണി നടക്കുന്നതിനാല്‍ ഇടുങ്ങിയ റോഡില്‍ ഇലട്രിക് തൂണും വയറും റോഡില്‍ തടസമായി നില്‍ക്കുകയാണ് ഇതല്ലാം. ശരിയാക്കാതെയാണ് വലിയ വാഹനങ്ങള്‍ കടത്തിവിടുന്നതിനെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ് പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടമുണ്ടായത്. വൈദ്യുതിയും വഴിയും പൂര്‍ണമായും തടസ പെട്ടിരിക്കുകയാണ് വലിയ  വാഹനങ്ങളെയും ദീര്‍ഘദൂര ബസുകളും ഓട്ടം നിര്‍ത്തിയിരിക്കുകയാണ്. 

ചെറിയ വാഹനങ്ങള്‍ ബിലാല്‍ നഗര്‍ വഴി തിരിച്ചുവിട്ടിരിക്കുകയാണ്. നീലേശ്വരത്ത് നിന്നും കോഴി ഇറക്കി മേല്‍പറമ്പിലേക്ക് പോവുകയായിരുന്ന പിക്കപ്പാണ് മറിഞ്ഞത് കോഴിക്കടകളില്‍ കോഴി ഇറക്കി കൊടുക്കുന്ന വണ്ടിയില്‍ ഡ്രൈവര്‍ അടക്കം മൂന്നുപേര്‍ ഉണ്ടായിരുന്നു. അവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്‌കൂള്‍ കട്ടികളും മദ്രസ വിദ്യാര്‍ഥികളും യാത്ര ചെയ്യുന്ന റോഡില്‍ വലിയ വാഹനങ്ങള്‍ കടത്തിവിടുന്നതിനെതിരെ നാട്ടുകാര്‍ അപകടമുണ്ടാകുമെന്ന് ആശങ്ക അറിയിച്ചിരുന്നു. അത് പോലെ സംഭവിച്ചു പാലത്തിന്റെ പണി തുടങ്ങിയ അന്നുതന്നെ മൗവ്വല്‍ ഗ്രാമം ഉണര്‍ന്നത് ലോറി കത്തി എന്നുള്ള വാര്‍ത്ത കേട്ടാണ് ഇതോടെ നാട്ടുകാര്‍ കൂടുതല്‍ ഭീതിയിലാണ്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad