Type Here to Get Search Results !

Bottom Ad

ദേശീയ പാതയില്‍ പുല്ലൂര്‍ ചാലിങ്കാലില്‍ കൂട്ടവാഹനാപകടം; നാലു പേര്‍ക്ക് പരിക്കേറ്റു


കാഞ്ഞങ്ങാട്: ദേശീയ പാതയില്‍ പുല്ലൂര്‍ ചാലിങ്കാലില്‍ കൂട്ടവാഹനാപകടം. മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് 5.30-ഓടെ ചാലിങ്കാലില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ടോള്‍ ബൂത്തിന് സമീപത്താണ് അപകടം. കാഞ്ഞങ്ങാട് രജിസ്‌ട്രേഷനിലുള്ള മൂന്നു കാറുകളാണ് അപകടത്തില്‍പ്പെട്ടത്. ഒരു ഇന്നോവ കാറും മാരുതി എക്‌സ്പ്രസോ കാറും ആള്‍ട്ടോ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൂന്നു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അമിതവേഗമാണ് നേരിട്ടുള്ള കൂട്ടിയിടിക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ നാലു പേരെയും ഓടിക്കൂടിയ നാട്ടുകാരാണ് വാഹനങ്ങളില്‍ നിന്ന് പുറത്തെടുത്ത് കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളില്‍ എത്തിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad