Type Here to Get Search Results !

Bottom Ad

ഗാര്‍ഡന്‍ അല്‍ബിര്‍ സ്‌കൂള്‍ മിലന്‍സിയ സീസണ്‍-5 ആര്‍ട്‌സ് ഫെസ്റ്റ് നടത്തി


കാസര്‍കോട്: ചൗക്കി ബദര്‍ നഗര്‍ ദി ഗാര്‍ഡന്‍ അല്‍ ബിര്‍ സ്‌കൂള്‍ മിലന്‍സിയ സീസണ്‍ 5 അട്‌സ് ഫെസ്റ്റ് നടത്തി. രണ്ടു ദിവസങ്ങ ളിലായി നടന്ന ഫെസ്റ്റില്‍ ഇസ്ലാമിക്, ജനറല്‍ വിഭാഗങ്ങളില്‍ 30ഓളം ഇനങ്ങളിലായി 100ഓളം വിദ്യാര്‍ഥികള്‍ മറ്റുരച്ചു. കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദി ഗാര്‍ഡന്‍ എജൂക്കേഷന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ മുഹമ്മദ് ഹാജി കോളിയാട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ഉപഹാര സമര്‍പ്പണം നടത്തി. അഡ്മിനിസ്‌ട്രേറ്റര്‍ റൗഫ് ബായിക്കര സ്വാഗതം പറഞ്ഞു. ഡയറക്ടര്‍ മുജീബ് ലിബാസ്, പ്രിന്‍സിപ്പല്‍ നിസാമുദ്ദീന്‍ ഹുദവി, സക്കരിയ ഹുദവി, മിദ്ലാജ് ദാരിമി, ജാബിര്‍ കുന്നില്‍, കെ.എം ഇര്‍ഷാദ്, സാലിഹ് ഇര്‍ഫാനി, റാസിക് ഹുദവി, ഹക്കീം ലിബാസ്, സൈഫു ലിബാസ്, ഹെഡ് ടീച്ചര്‍ സിനത് മറിയം, ഫെസ്റ്റ് കണ്‍വീനര്‍ മറിയം ശാലു ഷല്‍വ മഹ്ദിയ്യ, അസിസ്റ്റന്റ് കണ്‍വീനര്‍ ആയിഷ മഹ്ദിയ്യ, മദര്‍ പിടിഎ മറിയം റംസിന, വൈസ് പ്രസിഡന്റ് ആയിഷത് നൗഷീന സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad