Type Here to Get Search Results !

Bottom Ad

'മഴയ്ക്ക് സാധ്യതയില്ല, ചൂട് ഇനിയും ഉയരും'; സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു


സംസ്ഥാനത്ത് നിലവിൽ ഒരു ജില്ലയിലും മഴയ്ക്ക് സാധ്യതയില്ല. ഇതോടെ മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു. അതേസമയം, അടുത്ത രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെ പുനലൂരിൽ 35.2 ഡിഗ്രിയും പാലക്കാട് 35 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ഉഷ്ണതരംഗത്തിനും കടുത്ത ചൂടിനുമുള്ള സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം നൽകി. സൂര്യാഘാതം, സൂര്യാതപം, കടുത്ത നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ പകൽ പുറത്തിറങ്ങുന്നവർ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും കുടയും സൺഗ്ലാസും ഉപയോഗിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.

ശരീരത്തിൽ ജലാംശം നിലനിർത്താൻ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. പകൽ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണം. ചൂട് കൂടുന്ന സാഹചര്യത്തിൽ കുട്ടികൾ, പ്രായമായവർ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad