Type Here to Get Search Results !

Bottom Ad

ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും ഞെട്ടിക്കുന്ന കണ്ടെത്തൽ; 2012ൽ സമർപ്പിച്ച 55.72 പവൻ സ്വർണ്ണകിരീടവും കാണാതായി, സ്ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം


ശബരിമലയിലെ സ്വർണ്ണകിരീടവും കാണാതായതായി സൂചന. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012ൽ സമർപ്പിച്ച 55.72 പവൻ തൂക്കമുള്ള സ്വർണ്ണകിരീടമാണ് കാണാതായതെന്നാണ് വിവരം. ദേവസ്വം രജിസ്റ്ററിൽ സ്വർണ്ണകിരീടം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആറന്മുളയിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്നത് മുക്കുപണ്ടമാണെന്നാണ് വിവരം.

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ കണക്കെടുപ്പ് തുടരുന്നതിനിടെയാണ് കിരീടം നഷ്ടമായെന്ന കണ്ടെത്തൽ. അന്തിമ പരിശോധനാ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കും.

ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ അവിടത്തെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കാതെ ആറന്മുളയിലെ സുരക്ഷിത സ്ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്നാണ് ചട്ടം. എന്നാൽ സ്വർണ്ണകിരീടം ആറന്മുളയിലെ സ്ട്രോങ്ങ് റൂമിൽ എത്തിയിട്ടില്ലെന്നാണ് വിവരം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad