Type Here to Get Search Results !

Bottom Ad

പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചില്ല; കൂട്ട സസ്‌പെന്‍ഷന്‍


തൃശൂർ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ് ഐ സി എം മഹേഷ്, സി പിമാരായ എം യു ഫൈസൽ, ഇ സി യദുകൃഷണൻ, പി ഡി നവീൻകുമാർ എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. ക്രിമിനൽ കേസ് പ്രതികളെ പിൻതുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ജൂലൈ 19നാണ് അപകടം നടന്നത്. തട്ടുക്കടയിൽ അടിപിടിയുണ്ടാക്കിയ ക്രിമിനൽ സംഘത്തെ പിൻതുടരുന്നതിനിടെ അപകടം. പൊലീസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റിരുന്നു. ബൈക്കിൽ നിന്ന് വീണ അഭിഷേകിനെ പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിൽ എത്തിച്ചില്ല. സംഭവത്തില്‍ തൃശൂർ ഡിഐജി ടി. നാരായണനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad