പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും ഇന്ന് ഡൽഹിയിൽ യോഗം ചേരും. അജോയ് ഭവനിൽ വൈകിട്ട് ആറിനാണ് യോഗം. ജനറൽ സെക്രട്ടറി ഡി. രാജ ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ പങ്കെടുക്കും. കേരളത്തിൽ നിന്നുള്ള കേന്ദ്ര നേതാക്കളും യോഗത്തിനെത്തും. ഇതോടൊപ്പം സിപിഐ സെക്രട്ടേറിയറ്റ് യോഗവും ചേരും.
കേരളത്തിലെ സിപിഐഎം–സിപിഐ ബന്ധം കൂടുതൽ വഷളാകുന്നതിനിടെയാണ് അടിയന്തര യോഗം. പ്രതിപക്ഷ ഉപനേതൃപദവി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സിപിഐ തുടർച്ചയായി ഉന്നയിച്ചിട്ടും അംഗീകരിക്കാൻ സിപിഐഎം ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട തുടർനിലപാട് യോഗത്തിൽ ചർച്ച ചെയ്യും. ആവശ്യങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്നും നിലപാട് കൂടുതൽ കടുപ്പിക്കണമെന്നുമാണ് സിപിഐയുടെ തീരുമാനം.

Post a Comment
0 Comments