Type Here to Get Search Results !

Bottom Ad

ബംഗ്ളൂരിൽ ഇലക്ട്രിക് സ്കൂട്ടർ പാർക്കിങ് യാർഡിൽ തീപിടിത്തം; 300 വാഹനങ്ങൾ കത്തി നശിച്ചു


ബംഗ്ളൂരു: പാർക്കിങ് യാർഡിൽ ഉണ്ടായ തീപിടിത്തത്തിൽ 300 ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു. രാമമൂർത്തി നഗറിലെ എൻആർഐ ലേഔട്ടിലാണ് സംഭവം. കമ്പനികൾക്ക് വാടകയ്ക്ക് നൽകിയ സ്കൂട്ടറുകളാണ് അപകടത്തിൽ നശിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടായിരുന്നത് പ്രദേശത്ത് ആശങ്ക സൃഷ്ടിക്കുകയും അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയും ചെയ്തു.

2026 ഓഗസ്റ്റ് 12 ബുധനാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു തീപിടിത്തം ഉണ്ടായത്. എൻആർഐ ലേഔട്ടിലെ യാർഡിൽ അഞ്ഞൂറിലധികം ഇലക്ട്രിക് സ്കൂട്ടറുകളാണ് പാർക്ക് ചെയ്തിരുന്നത്. ഫുഡ് ഡെലിവറി ജീവനക്കാർ രാവിലെ കൊണ്ടുപോകുന്ന വാഹനങ്ങൾ വൈകിട്ട് ജോലി പൂർത്തിയാക്കി തിരിച്ചെത്തിക്കുന്നതായിരുന്നു പതിവ് രീതി. ഇതിനൊപ്പം സർവീസിനായി കൊണ്ടുവന്ന വാഹനങ്ങളും യാർഡിൽ നിർത്തിയിട്ടിരുന്നു. ജീവനക്കാർ ആരും ഇല്ലാത്ത സമയത്താണ് തീപിടിത്തം ഉണ്ടായതെന്നതിനാൽ ആളപായം ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad