Type Here to Get Search Results !

Bottom Ad

ഇവിഎം ഹാക്കിങ് ആരോപണം; അന്വേഷണത്തിന് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം


കാസര്‍കോട്: ഇവിഎം ഹാക്കിങ് വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ നിന്ന് പണം തട്ടിയെന്ന ഗുരുതര ആരോപണത്തില്‍ അന്വേഷണത്തിന് നീക്കം. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ ഓപ്പറേഷന്‍സ് ഐജി പി പ്രകാശിനോട് അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. കാസര്‍കോട്ട് എത്തിയപ്പോള്‍ ആഭ്യന്തര മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനിടെ നേരിട്ടാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പരാതി കൈമാറിയത്. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ മന്ത്രി വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തെ ചുമതലപ്പെടുത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണമാണ് പരാതിയിലുള്ളത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad