ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആഗസ്ത്് മൂന്നിന് 11 മണിക്ക് നടക്കും. ഈ ഭരണസമിതിക്കാലത്തെ രണ്ടാം പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടക്കുക. കഴിഞ്ഞ മാസം 14ന് പ്രസിഡന്റിനെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം വിജയിച്ചിരുന്നു. സി.പി.എമ്മിലെ പി.വി രാജേന്ദ്രനെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. ഇതിന്റെ തുടര്‍ നടപടികളായിട്ടാണ് തിങ്കളാഴ്ച പുതിയ പ്രസിഡന്റിനെ തിരഞ്ഞെ ടുക്കുന്നത്. 23 അംഗ ഭരണ സമിതിയില്‍ യു.ഡി.എഫിന് 12ഉം എല്‍.ഡി.എഫിന് 11ഉം അംഗങ്ങളാണുള്ളത്. യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി എം. ചന്ദ്രന്‍ നാലാംവാതുക്കല്‍ ആണ്. എല്‍.ഡിഎഫിന് വേണ്ടി പി.വി രാജേന്ദ്രനും മത്സരിക്കും. കഴിഞ്ഞ ഡിസംബര്‍ 27ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇവര്‍ തന്നെയാണ് മത്സരിച്ചത്. അന്ന് ചന്ദ്രന്റെ വോട്ട് അസാധുവായി. അപ്പോള്‍ ഇരുമുന്നണിയിലെ സ്ഥാനാര്‍ഥികള്‍ക്കും 11 വീതം വോട്ട് ലഭിച്ചു. തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലൂടെയാണ് രാജേന്ദ്രന്‍ പ്രസിഡന്റായത്. ഒരിക്കല്‍ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്കെതിരെ അവിശ്വാസം കൊണ്ടുവരാന്‍ ആറുമാസം കഴിയണമെന്നാണ് ചട്ടം. അതു പ്രകാരം യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസമാണ് കഴിഞ്ഞ 14ന് വിജയിച്ചത്.
ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മൂന്നിന്
22:13:00
0

Tags

Post a Comment
0 Comments