കാസര്‍കോട്: ദേശീയപാതയില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് പോലും വേണ്ടത്ര സുരക്ഷയില്ല. തുരുമ്പെടുത്ത ബോര്‍ഡ് സ്ഥാപിച്ച തൂണില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് തെറിച്ചുവീണു. സമയത്ത് വാഹനങ്ങളും കാല്‍നടയാത്രക്കാരും ഇല്ലാത്തതു വലിയ അപകടം ഒഴിവായി. കല്ലങ്കൈ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപമാണ് സംഭവം. ദേശീയപാതയില്‍ സ്പീഡ് ലിമിറ്റ് സൂചിപ്പിക്കുന്ന ബോര്‍ഡാണ് കഴിഞ്ഞ ദിവസം ദേശീയപാത സര്‍വീസ് റോഡില്‍ പതിച്ചത്. മൂര്‍ച്ചയുള്ളതും ബ്ലേഡ് പോലെ ഇരിക്കുന്നതുമാണ് ബോര്‍ഡ്. ആ സമയത്ത് കാല്‍നടയാത്രക്കാരോ വാഹനങ്ങളോ ഇല്ലാത്തത് അപകടം ഒഴിവായി.
ദേശീയപാതയില്‍ സ്ഥാപിച്ച വൈദ്യുതി തൂണുകള്‍ നേരത്തെ പലയിടത്തും ഒടിഞ്ഞുവീണത് വാര്‍ത്തയായിരുന്നു. ദേശീയപാത നിര്‍മാണ കമ്പനി (യു.എല്‍.സി.സി) സബ് കോണ്‍ട്രാക്ട് കൊടുത്താണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യിപ്പിക്കുന്നത്. ഇതിന്റെ ഗുണനിലവാരം പരിശോധിക്കാത്തതാണ് തൂണുകളുടെയും ബോര്‍ഡുകളുടെയും തകര്‍ച്ചയ്ക്ക് കാരണമാകുന്നത്.

Post a Comment
0 Comments