Type Here to Get Search Results !

Bottom Ad

ജയിലിലിരുന്ന് ബി.എ പരീക്ഷ എഴുതി; ബിരുദധാരിയാകാന്‍ കൂടത്തായി കൊലക്കേസ് പ്രതി ജോളി


ബിരുദധാരിയാകാന്‍ തയ്യാറെടുത്ത് കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ്. ജയിലില്‍ ഡിഗ്രി പരീക്ഷയെഴുതുന്ന തിരക്കിലാണ് ജോളി. കോഴിക്കോട് സബ് ജയിലില്‍ തടവുകാരിയായി കഴിയുന്ന ജോള് പരീക്ഷയെഴുതാനായി കണ്ണൂര്‍ വനിതാ ജയിലിലെത്തി. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബി എ ഹിസ്റ്ററിയുടെ പരീക്ഷയാണ് ജോളി എഴുതുന്നത്. ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ ജോളി. ആകെ എട്ട് പേപ്പറുകളാണ് ഇത്തവണ ജോളിക്ക് എഴുതാനുള്ളത്. ഇതില്‍ ആറ് പരീക്ഷകള്‍ എഴുതിക്കഴിഞ്ഞു. ജയിലിലെ തന്നെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഈ പരീക്ഷകള്‍ കഴിഞ്ഞാല്‍ എസ് എന്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വിവിധ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പരീക്ഷകള്‍ നടക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad