ന്യൂഡല്‍ഹി: രാജ്യത്താകമാനം ഇ20 പെട്രോള്‍ കേന്ദ്രസര്‍ക്കാര്‍ വ്യാപിപ്പിച്ചു കഴിഞ്ഞു. ഇനി ഇ30യിലേക്കാണ് കേന്ദ്രസര്‍ക്കാറിന്റെ നോട്ടം. ഇതിനിടെ ചില നിര്‍ണായക പഠനഫലങ്ങള്‍ കൂടി പുറത്തു വരികയാണ്. ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഇതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തിയത്.ഇ10 പെട്രോള്‍ ഉപയോഗിക്കുന്ന കാറുകളില്‍ ഇ20 ഉപയോഗിച്ചാല്‍ ഫ്യൂവല്‍ സിസ്്റ്റത്തിന് തകരാറുണ്ടാവുമെന്ന് പഠനത്തില്‍ പറയുന്നു.
എന്‍ജിന്‍ പരിശോധനയില്‍ ബിഎസ് 4 എന്‍ജിന്‍ തൃപ്തികരമായ പെര്‍ഫോമന്‍സ് നല്‍കി. എന്നാല്‍, ബിഎസ് 6 ടര്‍ബോ ചാര്‍ജ് എന്‍ജിനില്‍ ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 265 മണിക്കൂര്‍ ടെസ്റ്റിനൊടുവിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്.ഇതിനൊപ്പം ഹോസുകള്‍ ഉള്‍പ്പടെയുള്ള വാഹനഘടകങ്ങള്‍ക്കും തകരാറുണ്ടാവാന്‍ സാധ്യതയുണ്ട്.

Post a Comment
0 Comments