മഴ കനത്തതോടെ കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ. ചെറിയ തോതിലാണ് മണ്ണിടിയുന്നതെങ്കിലും മഴ തുടർന്നാൽ മണ്ണിടിച്ചിൽ രൂക്ഷമാവുമോ എന്ന ആശങ്ക ശക്തമാണ്. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ടെങ്കിലും മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുമോ എന്നും ആശങ്കയുണ്ട്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് വീണ്ടും മണ്ണ് ഇടിഞ്ഞു തുടങ്ങിയത്. പ്രദേശത്ത് നിന്ന് ആളുകളെ പൂർണമായും മാറ്റിയിട്ടുണ്ട്. തിരച്ചിൽ നടത്തുന്ന സന്നദ്ധപ്രവർത്തകരും എൻഡിആർഎഫ് ഉദ്യോഗസ്ഥരും മാത്രമാണ് പ്രദേശത്തുള്ളത്. ചൊവ്വാഴ്ച ഉണ്ടായ മണ്ണിടിച്ചിലിൽ അഞ്ചു പേരെ ഇനിയും കണ്ടെത്താനുണ്ട്. അവരെ കണ്ടെത്താനായി നാല് സോണുകളായി തിരിച്ച് പരിശോധന നടത്തുന്നതിനിടെയാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്.
മഴ കനത്തതോടെ കള്ളാടിയില്‍ വീണ്ടും മണ്ണിടിച്ചില്‍
10:27:00
0

Tags

Post a Comment
0 Comments