ദുബായ്: യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന പാസ്പോര്‍ട്ട് സേവനങ്ങളിലെ പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യം. പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് അടുത്തിടെ വര്‍ധിപ്പിച്ച ഫീസ് പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയും പ്രയാസങ്ങളും സൃഷ്ടിച്ചിരിക്കുകയാണെന്നും സാധാരണ പ്രവാസികളെ പോലും ബാധിക്കുന്ന തരത്തിലുള്ള ഈവര്‍ധനവ് പുനഃപരിശോധിച്ച് പിന്‍വലിക്കണമെന്നും ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി അപ്പോയിന്‍മെന്റ് ലഭിക്കുന്നതിനു പോലും ദിവസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. പാസ്പോര്‍ട്ട് അപേക്ഷ സമര്‍പ്പിക്കുന്നതിനായി നേരിട്ട് സേവന കേന്ദ്രങ്ങളില്‍ എത്തേണ്ടതും തുടര്‍ന്ന് പാസ്പോര്‍ട്ട് കൈപ്പറ്റുന്നതിനും വീണ്ടും എത്തേണ്ടതും പ്രവാസികള്‍ക്ക് അധിക ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. അപേക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷവും പാസ്പോര്‍ട്ട് ലഭിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം പ്രവാസികളുടെ യാത്രാ പദ്ധതികളെയും അടിയന്തര ആവശ്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
അതേസമയം, യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റും ഇന്ത്യന്‍ എംബസിയും നിരന്തരം ഇടപെടലുകള്‍ നടത്തുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ വര്‍ധിച്ചുവരുന്ന അപേക്ഷകളുടെ എണ്ണവും നിലവിലുള്ള സൗകര്യങ്ങളുടെ പരിമിതികളും പരിഗണിച്ച് കൂടുതല്‍ കാര്യക്ഷമമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യമാണ്. യു.എ.ഇയിലെ ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരാണ്. അവരുടെ അടിസ്ഥാന ആവശ്യമായ പാസ്പോര്‍ട്ട്, കോണ്‍സുലര്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായും ജനസൗഹൃദപരമായും ലഭ്യമാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.
പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് കൂടുതല്‍ സേവന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും അപ്പോയിന്‍മെന്റ് ലഭിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കുകയും പാസ്പോര്‍ട്ട് വിതരണം വേഗത്തിലാക്കുകയും ചെയ്യണമെന്ന് പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, ട്രഷറര്‍ ഡോ. ഇസ്മായില്‍ ആവശ്യപ്പെട്ടു. ഭാരവാഹികളായ സലാം തട്ടാന്‍ചേരി, സി.എച്ച് നൂറുദ്ദീന്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, കെ.പി അബ്ബാസ് കളനാട്, പി.പി റഫീഖ് പടന്ന, ഹസൈനാര്‍ ബീജന്തടുക്ക, മൊയ്തീന്‍ അബ്ബ, സുബൈര്‍ അബ്ദുള്ള, ഹനീഫ് ബാവ, ഫൈസല്‍ മൊഹ്സിന്‍, സി.എ ബഷീര്‍ പള്ളിക്കര, ബഷീര്‍ പാറപള്ളി, സുബൈര്‍ കുബണൂര്‍, പി.ഡി നൂറുദ്ദീന്‍, അഷ്‌റഫ് ബായാര്‍, സിദ്ധീഖ് ചൗക്കി, റഫീഖ് കടാങ്കോട്, ആസിഫ് ഹൊസങ്കടി, എന്‍.പി സുനീര്‍ സംബന്ധിച്ചു.
.jpg)
Post a Comment
0 Comments