Type Here to Get Search Results !

Bottom Ad

പെട്രോളിന് അഞ്ചുരൂപയും ഡീസലിന് മൂന്നുരൂപയും കുറച്ച് നയാര


ന്യൂഡല്‍ഹി: സ്വകാര്യ എണ്ണ കമ്പനിയായ നയാര പെട്രോള്‍-ഡീസല്‍ വില കുറച്ചു. പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്നു രൂപയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞ സാഹചര്യത്തിലാണ് നയാരയുടെ നടപടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അയവ് വന്നതിന് ശേഷം ഇതാദ്യമായാണ് ്ഒരു എണ്ണ കമ്പനി വില കുറക്കുന്നത്. രാജ്യത്തെ 7,000 നയാര പമ്പുകളില്‍ ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില കുറക്കാന്‍ പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തയാറായിട്ടില്ല. രാജ്യത്തിന് ആവശ്യമായ 90 ശതമാനം ഇന്ധനവും വിതരണം ചെയ്യുന്നത് ഈ കമ്പനികളാണ്. ഒരു ലക്ഷത്തിലധികം പമ്പുകള്‍ കമ്പനികള്‍ക്കുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad