Type Here to Get Search Results !

Bottom Ad

ഉദുമ എംഎല്‍എ നീലകണ്ഠന്റെ ഓഫീസ് പൊയിനാച്ചിയില്‍ ഉദ്ഘാടനം ചെയ്തു


പൊയിനാച്ചി: ഉദുമ എം.എല്‍.എ നീലകണ്ഠന്റെ ഓഫീസ് പൊയിനാച്ചിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം ജനങ്ങളുടെയും ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസായി എം.എല്‍.എ ഓഫീസ് മാറുമെന്ന് അദ്ദേഹം പറഞ്ഞു. നിരവധിയായ ജീവിതപ്രശ്‌നങ്ങളുമായി ഓഫീസിനെ സമീപിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഓഫീസിന് സാധിക്കും. ജനങ്ങള്‍ യു.ഡി.എഫ് സര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസത്തിന് കോട്ടം തട്ടാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ എം.എല്‍.എ ഓഫീസിന്റെ ഭാഗത്തു നിന്നുണ്ടാവണം. ജനങ്ങളാണ് യജമാനന്മാര്‍ എന്ന ബോധ്യം ജനപ്രതിനിധികള്‍ക്കും ഉണ്ടാവണം. തീര്‍ച്ചയായും ഉദുമ എം.എല്‍.എയുടെ ഓഫീസ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളോടെ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് ഒപ്പംനില്‍ക്കുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ. നീലകണ്ഠന്‍ എം.എല്‍.എ, മുന്‍ എം.എല്‍എ എന്‍.എ. നെല്ലിക്കുന്ന്, ഡി.സി.ഡി പ്രസിഡന്റ് പി.കെ ഫൈസല്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, ഹരീഷ് ബി. നമ്പ്യാര്‍, വി.ആര്‍. വിദ്യാസാഗര്‍, ഖാദര്‍ മാങ്ങാട്, കെ.ഇ.എ ബക്കര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, സാജിത് മവ്വല്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍,

എം.സി പ്രഭാകരന്‍, രാജന്‍ പെരിയ, ധന്യ സുരേഷ്, ഗീതാ കൃഷ്ണന്‍, പി.വി സുരേഷ്, കെ വാരിജാക്ഷന്‍, കെ. ബലരാമന്‍ നമ്പ്യാര്‍, കെ.യു. മാത്യു, ടി. ഗോപിനാഥന്‍ നായര്‍, കെ.വി ഭക്തവത്സലന്‍, കെ. ഖാലിദ്, എം രാജീവന്‍ നമ്പ്യാര്‍, കാര്‍ത്തികേയന്‍ പെരിയ, മിനി ചന്ദ്രന്‍, ദിവാകരന്‍ കരിച്ചേരി, എ. വാസുദേവന്‍, നാരായണന്‍ പള്ളത്തിങ്കാല്‍ സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad