Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂരില്‍ മുസ്ലിം യൂത്ത് ലീഗ് ഭാഷ സമര അനുസ്മരണം സംഘടിപ്പിച്ചു


മൊഗ്രാല്‍ പുത്തൂര്‍: ഭാഷ സമര പോരാളികളുടെ സ്മരണകളില്‍ മൊഗ്രാല്‍ പുത്തൂരില്‍ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഭാഷ സമര അനുസ്മരണ പരിപാടി മുസ്്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ശിഹാബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു. മുസ്്‌ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ബേക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ദീര്‍ഘകാലം അറബി അധ്യാപകനായി സേവനം ചെയ്ത ഹമീദ് മാസ്റ്ററിന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ അബ്ദുള്ള കുഞ്ഞി ഉപഹാരം നല്‍കി. എ.കെ ഷാഫി, എം.എ നജീബ്, ഷഫീഖ് പീബീസ്, നവാസ് എരിയാല്‍, അര്‍ഫാന നജീബ്, മാഷിത മുഹമ്മദ്, ജമാല്‍ ബള്ളൂര്‍, സമീന സിദ്ദിഖ് ബേക്കല്‍, എ.കെ കരീം, ഇര്‍ഫാന്‍ കുന്നില്‍, അസ്‌കര്‍ പടിഞ്ഞാര്‍, അല്‍ത്താഫ് ചൗക്കി, ജുനൈദ് കമ്പാര്‍, അബ്ബാസ് മൊഗര്‍, അറഫാത്ത് കമ്പാര്‍, അസ്ഫര്‍ മജല്‍, എം.എം മുനീര്‍, കരീം ആസാദ്, ഷാഫി, അബ്ദുള്ള, ഷാഫി മൊഗ്രാല്‍ പുത്തൂര്‍ സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad