Type Here to Get Search Results !

Bottom Ad

കനത്ത മഴ: മുംബൈയിൽ കെട്ടിടം തകർന്നു വീണു; കുട്ടികളടക്കം 6 മരണം


മുംബൈ: മുംബൈയിൽ കനത്ത മഴയെത്തതുടർന്ന് മാൻഗുർദ് പ്രദേശത്ത് കെട്ടിടം തകർന്നു വീണ് അഞ്ച് കുട്ടികളടക്കം ആറ് പേർ മരണപ്പെട്ടു. ഞായറാഴ്ച രാത്രി 8.30-ഓടെ മാൻഖുർദിലെ ജനതാ നഗറിലുളള മൂന്ന് നില വാടക കെട്ടിടമാണ് തകർന്നത്. കനത്ത മഴയെത്തുടർന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. 

മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് വിവരം. ഇനിയും ആളുകൾ കെട്ടിടഅവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് ഫയർഫോഴ്സിൻ്റേയും, മുംബൈ പോലീസിൻ്റേയും നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് കടുത്ത തടസ്സം സൃഷ്ടിക്കുന്നുണ്ട്. മുംബൈയിൽ പലയിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ തടസ്സപ്പെടുകയും റോഡുകളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad