നീറ്റ് പുനഃപരീക്ഷയുടെ മുന്നോടിയായി രാജ്യത്ത് ടെലഗ്രാം ആപ്പിന്റെ പ്രവര്‍ത്തനത്തിന് താല്‍ക്കാലിക വിലക്കേർപ്പെടുത്തിയതിനെ പരിഹസിച്ച് ടെലഗ്രാം. ടെലഗ്രാം നിരോധിക്കുന്നതാണോ നീറ്റ് പരീക്ഷ ചോരാതിരിക്കാനുള്ള മാസ്റ്റര്‍ സ്‌ട്രോക്ക് എന്ന കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ പോസ്റ്റിന് താഴെ ടെലഗ്രാം ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്നും കമന്റ് അയച്ചായിരുന്നു പരിഹാസം.
‘മോഷണം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ നിങ്ങള്‍ എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടൂ, വേഗതയില്‍ വാഹനം ഓടിക്കുന്നതിനാല്‍ റോഡുകള്‍ അടച്ചിടൂ’ എന്നായിരുന്നു പരിഹാസം. അതേസമയം ടെലഗ്രാം വിലക്കിനെതിരെ ആപ്പിന്റെ സ്ഥാപകന്‍ പാവല്‍ ദുറോവും രംഗത്തത്തി. ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ബാധിക്കുന്ന വിഷയമാണിതെന്നും അടിസ്ഥാന പ്രശ്നം തിരിച്ചറിയാതെയുള്ള നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു.

Post a Comment
0 Comments