Type Here to Get Search Results !

Bottom Ad

അങ്കണവാടിയില്‍ മൂന്നു വയസുകാരിക്ക് നേരെ ലൈംഗികാതിക്രം; 20കാരനെതിരെ പോക്‌സോ കേസ്


കൊച്ചി: കൊച്ചി എളമക്കരയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അങ്കണവാടിയിൽ വെച്ച് കുട്ടിക്ക് നേരെ ലൈംഗികോപദ്രവം നടത്തിയെന്ന് രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോക്സോ പ്രകാരം ഇരുപതുകാരനെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു.

കുട്ടിയുടെ സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്. അങ്കണവാടിയിൽ സ്ഥിരമായി എത്തുന്ന 20കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതി ഒളിവിലാണെന്നും ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad