Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ സൗജന്യ യാത്ര പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കം; വിവിധ മണ്ഡലങ്ങളില്‍ എം.എല്‍.എമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു


കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. വിവിധ മണ്ഡലങ്ങളില്‍ എം.എല്‍.എമാരും ജനപ്രതിനിധികളും ആദ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടന്ന ചടങ്ങ് കല്ലട്ര മാഹിന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, മുന്‍ മന്ത്രി സി.ടി അഹമ്മദ് അലി, രാഷട്രീയപാര്‍ട്ടി പ്രതിനിധികളായ പി.കെ ഫൈസല്‍, വി.കെ രവീന്ദ്രന്‍, ഹരീഷ് ബി നമ്പയാര്‍, എ. ഗോവിന്ദന്‍ നായര്‍, മാഹിന്‍ കേളോട്ട്, മിനി ചന്ദ്രന്‍, ടി.വി ഉമേശന്‍, യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ എ.ടി.ഒ കെ. പ്രിയേഷ് കുമാര്‍ സ്വാഗതവും എ.ഡി.ഇ എ.വി അശോകന്‍ നന്ദിയും പറഞ്ഞു.

മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ഉപ്പള ബസ് സ്റ്റാന്റില്‍ എ.കെ.എം അഷറഫ് എം.എല്‍.എ ആദ്യ യാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് സൗഫുള്ളതങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ ഗോള്‍ഡന്‍ അബ്ദുല്‍ റഹാമാന്‍, വി.പി അബ്ദുല്‍ ഖാദര്‍, ബഷീര്‍ കനില, ഉമ്മര്‍ ബോര്‍ക്കള, താജുദ്ദീന്‍ കടമ്പാര്‍, ബദറുന്നിസ, ഫിദ ഉജ്ജംപദവ്, കുസുമാവതി, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഇര്‍ഫാന ഇഖ്ബാല്‍, അസീസ് കളത്തൂര്‍, ജെ.എസ് സോമശേഖര, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അസീസ് മെരികെ, കുമ്പള പഞ്ചായത്ത് അംഗങ്ങളായ എ.കെ ആരിഫ്, മഞ്ജുനാഥ ആള്‍വ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി.എ മൂസ, എം.അബ്ബാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഉദുമ നിയോജക മണ്ഡലത്തില്‍ ഉദുമ ടൗണില്‍ കെ. നീലകണ്ഠന്‍ എം.എല്‍.എ ആദ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സുതന്‍, ഉദുമ, ചെമ്മനാട് പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, കെ.എസ് ആര്‍.ടി.സി ജനറല്‍ കണ്‍ട്രോളിംഗ് ഓഫീസര്‍ എം.കെ സജിത് കുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.ബി.എം ഷെറീഫ്, പ്രഭാകരന്‍ തെക്കേക്കര, ഹക്കീം കുന്നില്‍, സി.രാജന്‍ പെരിയ, എം.കുഞ്ഞമ്പു നമ്പ്യാര്‍, കെ.വി ഭക്തവത്സലന്‍, ശ്രീധരന്‍ വയലില്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, സിദ്ധിഖ് പളളിപ്പുഴ, പിവി ഉദയകുമാര്‍, ധന്യാ സുരേഷ്,ഗീതാ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ചിറ്റാരിക്കാലില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ആദ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി, കെ.എസ്.ആര്‍.ടി.സി ജനറല്‍ കോണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ പി.പി ഉത്തമന്‍, ഇന്‍സ്പെക്ടര്‍ എം.വി പുരുഷോത്തമന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടോമിന്‍ പ്ലാച്ചേരി, പി. ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കാഞ്ഞങ്ങാട് സബ് ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.പി ജാഫര്‍ ആദ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയപര്‍ട്ടി പ്രതിനിധികളായ ഗോപാലകൃഷ്ണ കമ്മത്ത്, സത്യനാഥന്‍, ബി.പി പ്രദീപ്കുമാര്‍, പി.കെ രഘുനാഥ്, ലക്ഷ്മണന്‍, അബ്ദുള്ള, യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ എ. ദാമോദരരന്‍ സ്വാഗതം പറഞ്ഞു.

പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയര്‍ സ്റ്റേജ് എല്‍എസ്, ടൗണ്‍ ടു ടൗണ്‍ വിഭാഗങ്ങളിലെ ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്രാ സൗകര്യം ലഭിക്കും. സൗജന്യ യാത്രയ്ക്കായി പ്രത്യേക രജിസ്ട്രേഷനോ കാര്‍ഡുകളോ സര്‍ട്ടിഫിക്കറ്റുകളോ ആവശ്യമില്ല. കണ്ടക്ടര്‍മാര്‍ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി സീറോ ടിക്കറ്റ് നല്‍കും. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം പദ്ധതിയില്‍ ഉള്‍പ്പെട്ട ബസുകളില്‍ പ്രത്യേക സ്റ്റിക്കറുകളും പതിപ്പിച്ചിട്ടുണ്ട്. ഇന്ദിര ഗ്യാരന്റികളുടെ ഭാഗമായാണ് പ്രിയദര്‍ശിനി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്. സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ബസുകള്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി പ്രത്യേക സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ട്. ഡ്രൈവറുടെ കാഴ്ച മറയ്ക്കാത്ത രീതിയില്‍ ബസിന്റെ മുന്‍വശത്തെ ചില്ലിലും രണ്ട് വാതിലുകളുടെയും വശങ്ങളിലുമായാണ് സ്റ്റിക്കറുകള്‍ പതിപ്പിച്ചിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad