ന്യൂഡൽഹി: പാസ്‌പോർട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും, അതൊരിക്കലും പൗരത്വം തെളിയിക്കാനുള്ള ഔദ്യോഗിക രേഖയായി കണക്കാക്കാനാകില്ലെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. പതിനാലാമത് പാസ്‌പോർട്ട് സേവാ ദിനത്തോടനുബന്ധിച്ചായിരുന്നു മന്ത്രാലയം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
പാസ്‌പോർട്ട് ആക്ട് 1967 പ്രകാരം പാസ്‌പോർട്ടുകൾ ഇഷ്യു ചെയ്യുന്നത് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യം എന്ന നിലയ്ക്കാണ്. 'നിങ്ങൾക്ക് പാസ്‌പോർട്ട് ലഭിച്ചാൽ ആ പാസ്‌പോർട്ട് നിങ്ങളുടെ സ്വന്തമാണെന്ന് അർഥമില്ല. പാസ്‌പോർട്ടിൻ്റെ പുറംചട്ടയിൽ ഇത് സർക്കാരിൻ്റെ സ്വത്താണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
സർക്കാർ ഉത്തരവ് പ്രകാരം ഏത് സമയത്തും ഇത് തിരികെ ഹാജരാക്കേണ്ടി വന്നേക്കാം' എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒരു വ്യക്തിയുടെ സ്വകാര്യ സ്വത്തായി ഇതിനെ നിയമപരമായി പരിഗണിക്കാൻ സാധിക്കില്ലെന്നും അധികൃതർ ഓർമിപ്പിച്ചു.
Post a Comment
0 Comments