Type Here to Get Search Results !

Bottom Ad

ബെദിരയില്‍ കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന് സ്വീകരണം നല്‍കി


കാസര്‍കോട്: നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജിക്ക് ബെദിര ശാഖ മുസ്്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം മുന്‍ എംഎല്‍എയും മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ശാക്കിര്‍ എന്‍.എം. ബെദിര അധ്യക്ഷത വഹിച്ചു. 

കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ അബ്ദുല്ല കുഞ്ഞി ഹാജി ചാല, ശാഖാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, മുനിസിപ്പല്‍ പ്രസിഡന്റ് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, എം.എസ് എഫ് ജില്ല സെക്രട്ടറി നാഫി ചാല, എം.എസ്.എഫ് മുനിസിപ്പല്‍ പ്രസിഡന്റ് സജീര്‍ ബെദിര, ബി.എസ്. അബ്ദുല്ല, ബി.എം.സി. ബഷീര്‍, മുഹമ്മദ് ശുക്രിയ, എം.എ.കെ. അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍ ബെദിര, ആരിഫ് കരിപ്പൊടി, അബ്ദു റശീദ് പൈച്ചു ടി.വി. സ്റ്റേഷന്‍, അബ്ദുല്ല ഹാജി, മുഹമ്മദ് മാണിമൂല, 

സലാഹുദ്ധീന്‍ ബെദിര, അബ്ബാസ് ബി.എം.സി., അബ്ദുല്ല ചാല, ഉസ്മാന്‍ ബെദിര, മൊയ്തീന്‍ ബംബ്രാണ, മജീദ് ബെദിര, നൗഷാദ് ബി.എം.സി., നിഹാല്‍ ബെദിര, ബി.എച്ച്. മുഹമ്മദ്, സലാം ബെദിര, അബ്ദുല്ല ബി.എം.സി., പടുപ്പില്‍ മുഹമ്മദ്, സുബൈര്‍ ഗുല്‍സാര്‍, ഇബ്രാഹിം പടപ്പില്‍, നാസര്‍ വലിയവളപ്പില്‍, മഹ്‌റൂഫ് ബെദിര, മുനീര്‍ ബെദിര, ഹസീബ്, അബ്ബാസ്, ബാഖിര്‍ എന്‍.എം ബെദിര, കരീം ചാല, റാശീദ് ബിഎംസി സംബന്ധിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എപ്ലസ് നേടിയ സൈഫുള്ളയെ കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എയും ആഫിയ നഫീസയെ എന്‍.എ നെല്ലിക്കുന്നും അനുമോദിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad