Type Here to Get Search Results !

Bottom Ad

ആര്‍.എസ്.എസ് പരിപാടിയില്‍ വീണ്ടും വിസി; കാഞ്ഞങ്ങാട്ട് ശതാബ്ദി പരിപാടിയില്‍ കേരള കേന്ദ്ര സര്‍വകലാശാല വിസി


കാസര്‍കോട്: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത് കേന്ദ്ര സര്‍വകലാശാല വിസി. കാഞ്ഞങ്ങാട് നടന്ന ആര്‍.എസ്.എസ് പരിപാടിയിലാണ് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാല വിസി സിദ്ധു പി.അല്‍ ഗൂര്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ ഘടകം ശതാബ്ദിയോടനുബന്ധിച്ച് പരിപാടി നടത്തിയത്. 'സാഗര്‍ വൈചാരിക സദസ്' എന്ന പേരില്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു പരിപാടി. പ്രത്യേകമായി ക്ഷണിച്ച വ്യക്തികള്‍ മാത്രം പങ്കെടുത്ത സദസിലാണ് കേന്ദ്ര സര്‍വകലാശാല വി.സി മുഖ്യാതിഥിയായി എത്തിയത്. വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകളും സംവാദങ്ങളും ഉള്‍പ്പെടുത്തിയ ചടങ്ങിലാണ് വി.സി സിദ്ധു പി. അല്‍ഗൂറും പങ്കെടുത്തത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad