Type Here to Get Search Results !

Bottom Ad

പെണ്‍കുട്ടിയെ ഹോം സ്റ്റേയിലെത്തിച്ച് പീഡനം; യുവാവിനെതിരെ പോക്‌സോ കേസ്


അമ്പലത്തറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോം സ്റ്റേയില്‍ എത്തിച്ച് പീഡിപ്പിച്ചതായി പരാതിയില്‍ യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അര്‍ജുന്‍ എന്നയാള്‍ക്കെതിരെയാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്. സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് പിന്നീട് രാജപുരം പൊലീസിന് കൈമാറി. പെണ്‍കുട്ടിയുമായി പ്രതിക്ക് നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നാണ് വിവരം. ഈബന്ധത്തിന്റെ മറവില്‍ പെണ്‍കുട്ടിയെ ഹോംസ്റ്റേയില്‍ എത്തിച്ചാണ് ഉപദ്രവിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad