Type Here to Get Search Results !

Bottom Ad

ഇന്‍സ്റ്റഗ്രാം സൗഹൃദം നിര്‍ത്തി; 19 കാരിയെ നടുറോഡില്‍ കുത്തിവീഴ്ത്തി 21കാരന്‍


ലഖ്നൗ: ഇന്‍സ്റ്റഗ്രാം വഴിയുള്ള സൗഹൃദം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തില്‍ 19 വയസുകാരിയായ കോളജ് വിദ്യാര്‍ഥിനിയെ യുവാവ് റോഡിലിട്ട് ക്രൂരമായി കുത്തി പരുക്കേല്‍പ്പിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. കേവലം 47 സെക്കന്‍ഡിനുള്ളില്‍ 14 തവണയാണ് പ്രതി യുവതിയെ കുത്തിവീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. സംഭവം നടന്ന് മൂന്നു മണിക്കൂറിനുള്ളില്‍ പ്രതിയായ സുനില്‍ ജരോലിയ (21) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ മതില്‍ ചാടിക്കടന്ന പ്രതിയുടെ കാല്‍ ഒടിഞ്ഞിട്ടുണ്ട്. ഇയാള്‍ നിലവില്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. ബാപ്പു നഗര്‍ സ്വദേശിയും ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയുമായ പൂജ എന്ന യുവതിയ്ക്കാണ് കുത്തേറ്റത്. പഠനത്തോടൊപ്പം ദവാ ബസാറിലെ ഒരു ഫാര്‍മസിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു പൂജ. ജോലിക്ക് പോകുന്നതിനിടെ പ്രതി പൂജയെ തടഞ്ഞുനിര്‍ത്തി. സംസാരിക്കാന്‍ വിസമ്മതിച്ചതോടെ കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad