Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ ലോഡ്ജില്‍ വിളിച്ചുവരുത്തി 20കാരിയെ പീഡിപ്പിച്ചെന്ന് പരാതി; മുന്‍ കാമുകന്‍ പോലീസ് കസ്റ്റഡിയില്‍


കാസർകോട്: നഗരത്തിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി 20-കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് ടൗൺ പോലീസാണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുൻ കാമുകനായ യുവാവിനെ കസ്റ്റഡിയിലെടുത്തത്. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവാണ് പിടിയിലായതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഞായറാഴ്ച പകൽ കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് പ്രവർത്തിക്കുന്ന എയർ ലെൻസ് ലോഡ്ജിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. അടുത്തിടെയാണ് 20-കാരിയായ യുവതിയുടെ വിവാഹം കഴിഞ്ഞത്. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലേക്കാണ് യുവതിയെ വിവാഹം ചെയ്ത് അയച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad