Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂരില്‍ യു.ഡി.എഫ് റോഡ് ഷോയ്ക്ക് നേരെ സി.പി.എം അക്രമം; 2 പേര്‍ക്ക് പരിക്ക്


തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യറുടെ റോഡ് ഷോയ്ക്ക് നേരെ സി.പി.എം അക്രമം. വൈകിട്ട് 8:30 മണിയോടെ പടന്ന കടപ്പുറത്താണ് സംഭവം. സിപിഎം പ്രവര്‍ത്തകര്‍ റോഡ് ഷോയ്ക്ക് നേരെ നടത്തിയ കല്ലേറില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. വലിയപറമ്പ പഞ്ചായത്ത് മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അമീന്‍ കെ.കെ, വഴിയാത്രക്കാരനായ മാവിലകടപ്പുറം സ്വദേശി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad