മംഗളൂരു: കര്‍ണാടകയിലെ മുരുഡേശ്വരയിലുണ്ടായ വാഹനാപകടത്തില്‍ നീലേശ്വരത്തെ വിമുക്ത ഭടനായ യുവാവ് മരിച്ചു. കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടിയും ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. കരുവാച്ചേരി എസ് എസ് കലാമന്ദിരത്തിന് സമീപത്തെ ഗായത്രി വിമുക്തഭടന്‍ സത്യനാഥ് ദമ്പതികളുടെ മകന്‍ സാഗര്‍നാഥ് (44)ആണ് മരിച്ചത്. സഹപാഠിയും സുഹൃത്തുമായ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ പടിഞ്ഞാറ്റം കൊഴുവലിലെ ടി.വി അവിനാഷ്, ഭാര്യ നീതു, നാലു വയസുള്ള മകള്‍ ആവണി, ഭാര്യ മാതാവ് ജാനകി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗ്ലൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീര്‍ഥാടന യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.
കര്‍ണാടകയില്‍ വാഹനാപകടം; നീലേശ്വരത്തെ യുവാവ് മരിച്ചു, സ്ത്രീകളും കുട്ടിയുമടക്കം 4പേര്‍ക്ക് പരിക്ക്
20:00:00
0
മംഗളൂരു: കര്‍ണാടകയിലെ മുരുഡേശ്വരയിലുണ്ടായ വാഹനാപകടത്തില്‍ നീലേശ്വരത്തെ വിമുക്ത ഭടനായ യുവാവ് മരിച്ചു. കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടിയും ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. കരുവാച്ചേരി എസ് എസ് കലാമന്ദിരത്തിന് സമീപത്തെ ഗായത്രി വിമുക്തഭടന്‍ സത്യനാഥ് ദമ്പതികളുടെ മകന്‍ സാഗര്‍നാഥ് (44)ആണ് മരിച്ചത്. സഹപാഠിയും സുഹൃത്തുമായ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ പടിഞ്ഞാറ്റം കൊഴുവലിലെ ടി.വി അവിനാഷ്, ഭാര്യ നീതു, നാലു വയസുള്ള മകള്‍ ആവണി, ഭാര്യ മാതാവ് ജാനകി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗ്ലൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീര്‍ഥാടന യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.

Post a Comment
0 Comments