Type Here to Get Search Results !

Bottom Ad

കേരളത്തിനൊപ്പം തമിഴ്നാട്, ബംഗാൾ, അസം, പുതുച്ചേരി ഫലവും ഇന്ന്; ഉറ്റുനോക്കി രാജ്യം


കേരളത്തിനൊപ്പം ജനവിധി കാത്ത് പശ്ചിമ ബം​ഗാൾ, തമിഴ്നാട്, അസം എന്നീ സംസഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തമിഴ്നാട്ടിലെ 62 കേന്ദ്രങ്ങളിലായി 234 നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണും. ഭരണത്തുടർച്ച ഉറപ്പാണെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡിഎംകെ. വിജയ്‍യുടെ ടിവികെ ചലനം ഉണ്ടാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍. ഒപ്പം എഐഎഡിഎംകെയും ബിജെപിയും വലിയ പ്രതീക്ഷയിലാണ്.

ഭൂരിപക്ഷം എക്സിറ്റ് പോളുകളും അട്ടിമറി പ്രവചിച്ചതോടെ പശ്ചിമ ബംഗാളും രാജ്യശ്രദ്ധയിലാണ്. 294 മണ്ഡലങ്ങളിൽ 293 മണ്ഡലങ്ങളിലെ ജനവിധി ഇന്ന് അറിയാം. റീപോളിങ്ങിന് കമ്മിഷൻ ഉത്തരവിട്ട ഫാൽത്ത മണ്ഡലത്തിൽ 21നാണ് തിരഞ്ഞെടുപ്പ്. ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന അസമിലും വോട്ടെണ്ണൽ ഇന്ന് നടക്കും. 35 ജില്ലകളിലായി 40 വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ അസമിൽ സജ്ജമാണ്. ഹിമന്ത സർക്കാരിന് തുടർഭരണമുണ്ടാകുമെന്നാണ് ഏക്സിറ്റ് പോളുകള്ളുടെ പ്രവചനം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad