Type Here to Get Search Results !

Bottom Ad

അമേരിക്കന്‍ യുദ്ധ വിമാനം വെടിവെച്ച് വീഴ്ത്തി ഇറാന്‍; സംഭവം ഹോര്‍മുസ് കടലിടുക്കില്‍


അമേരിക്കയുടെ ഒരു യുദ്ധവിമാനം കൂടി വെടിവെച്ച് വീഴ്ത്തി ഇറാൻ. ഹോർമുസ് കടലിടുക്കിനു മുകളിൽ വെച്ചാണ് സംഭവം. എ-10 വിമാനമാണ് വെടിവെച്ചിട്ടതെന്ന് ഇറാന്‍ അറിയിച്ചു. അമേരിക്കയുടെ എഫ്-15 വിമാനവും ഇറാന്‍ തകര്‍ത്തിരുന്നു. എഫ്-15ലെ ഒരു സൈനികനെ രക്ഷിച്ചുവെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.

ഈ വിമാനത്തിന്റെ പൈലറ്റ് ഇറാന്റെ പിടിയിലായെന്ന് ഇറാനിയന്‍ ന്യൂസ് ഏജന്‍സിയായ തസ്നിം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദക്ഷിണ ഇറാനില്‍ വെച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് വിമാനം വെടിവെച്ച് വീഴ്ത്തിയത്. വിമാനത്തില്‍ നിന്നും ഇജക്ട് ചെയ്ത പൈലറ്റ് ഇറാനില്‍ തന്നെ ലാന്‍ഡ് ചെയ്യുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad