കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പതിനായിരം വോട്ടുനേടി രണ്ടാം സ്ഥാനത്ത് എത്തുമെന്ന കണക്കുമായി വരുന്ന എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് അവലോകനത്തില്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍. ഒരു ലക്ഷത്തി അറുപത്തി എട്ടായിരം വോട്ടുകള്‍ പോള്‍ ചെയ്ത കാസര്‍കോട് മണ്ഡലത്തില്‍ ഇടതു പക്ഷം അമ്പതിനായിരം വോട്ടുകള്‍ നേടുമെന്ന് മനക്കണക്ക് കൂട്ടിയാല്‍ തന്നെ അവര്‍ മൂന്നാം സ്ഥാനത്താകുമെന്ന് തിരഞ്ഞെടുപ്പ് കണക്കറിയാവുന്ന എല്ലാവര്‍ക്കും ബോധ്യമുണ്ട്.
ബി.ജെ.പിയെ ജയിപ്പിക്കാന്‍ കരാറെടുത്തവരുടെ കള്ളക്കണക്കുകള്‍ യാഥാര്‍ഥ്യവുമായി ഒരു നിലക്കും പൊരുത്തപ്പെടുന്നതല്ല. കഴിഞ്ഞ 10 വര്‍ഷത്തെ ദുര്‍ഭരണത്തിന് അറുതി വരുത്താന്‍ ജനാധിപത്യ വിശ്വാസികള്‍ വോട്ട് ചെയ്തത് യു.ഡി.എഫിനാണ്. മഞ്ചേശ്വരം, കാസര്‍കോട് ഉദുമ മണ്ഡലങ്ങളില്‍ എല്ലാവിധ ഡീലുകളെയും പരാജയപ്പെടുത്തി യു.ഡി.എഫ് ചരിത്ര വിജയവും റിക്കാര്‍ഡ് ഭൂരിപക്ഷവും നേടുകയും നാടിന്റെ മതേതര പാരമ്പര്യം നിലനിര്‍ത്തുകയും ചെയ്യും.
പോള്‍ ചെയ്ത വോട്ടുകളില്‍ ആറില്‍ ഒന്ന് നേടി കെട്ടിവച്ച പണം ലഭിക്കാന്‍ മത്സരിച്ചവര്‍ക്ക് വിശ്വസനീയമായ കണക്ക് പോലും പറയാനാകുന്നില്ലെന്നും തുടര്‍ച്ചയായി എല്ലാ തിരഞ്ഞെടുപ്പുകളിലും കണക്ക് തെറ്റുന്ന ഇടതുപക്ഷം ജില്ലയില്‍ ഭൂരിപക്ഷം നിയോജക മണ്ഡലങ്ങളിലും പരാജയത്തിന്റെ പടുകുഴിയില്‍ വീഴുമെന്നും മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ചരിത്ര ഭൂരിപക്ഷം നേടുമെന്ന് അബ്ദുല്‍ റഹ്്മാന്‍ പറഞ്ഞു.

Post a Comment
0 Comments