ചെര്‍ക്കള: അപ്രഖ്യാപിത പവര്‍കട്ടിനും വോള്‍ട്ടജ് ക്ഷമത്തിനും അനാസ്ഥക്കുമെതിരെ പരിഹാരമാവശ്യപ്പെട്ട് യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെര്‍ക്കള കെഎസ്ഇബി സെക്ഷന്‍ ഓഫീസിലേക്ക് ധര്‍ണ നടത്തി. കെഎസ്ഇബി അധികാരികളുമായുള്ള ചര്‍ച്ചക്ക് ഒടുവില്‍ പ്രശ്‌ന പരിഹാരത്തിന് ഏപ്രില്‍ 23,24ന് കോഴിക്കോട് നിന്നും ഫാള്‍ട്ട് ഡിറ്റെക്ഷന്‍ യൂണിറ്റ് ചെര്‍ക്കള സെക്ഷന്‍ സന്ദര്‍ശിച്ച് പിന്നീടുള്ള രണ്ട് ദിവസത്തിനകം പരിഹാരം കാണുമെന്ന് എഇ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ധര്‍ണ അവസാനിപ്പിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ യൂത്ത് ലീഗ് ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് താക്കീത് നല്‍കി. ധര്‍ണ യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് റൗഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. സമീര്‍ ചാല്‍കര അധ്യക്ഷത വഹിച്ചു. സമീര്‍ അല്ലാമാ സ്വാഗതം പറഞ്ഞു. പരിപാടിയില്‍ എബി ഷാഫി, കെബി മുഹമ്മദ് കുഞ്ഞി, ബിഎം അബൂബക്കര്‍, മന്‍സൂര്‍ മല്ലത്ത്, മാര്‍ക്ക് മുഹമ്മദ്, ഖാദര്‍ ആലൂര്‍, ഷംസീര്‍ മൂലടുക്കം, പൈചു ചെര്‍കാള, കെ മുഹമ്മദ് കുഞ്ഞി, അല്‍ത്താഫ് പൊവ്വല്‍,അബ്ദുല്ല ഡെല്‍മ, മനാഫ് എടനീര്‍, നിസാര്‍ ബസ്റ്റാന്‍ഡ്, സാദിക് ആലൂര്‍,കുഞ്ഞി മല്ലം, ഖാദര്‍ വാഫി, ഇര്‍ഷാദ് കോട്ട, അബ്ബാസ് കൊളചെപ്പ്, നസീര്‍ മൂലടുക്കം, ഷെരീഫ് മല്ലത്ത്, റംഷീദ് ബാലനടുക്കം, ഉബി അല്ലാമാ, അഷറഫ് ബാവിക്കര പങ്കെടുത്തു.
മുസ്ലിം യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് കെഎസ്ഇബി ചെര്‍ക്കള സെക്ഷന്‍ ഓഫീസിലേക്ക് ധര്‍ണ്ണ നടത്തി
07:35:00
0

Tags

Post a Comment
0 Comments