Type Here to Get Search Results !

Bottom Ad

നമ്മുടെ ഊര്‍ജ സുരക്ഷ മോദി അമേരിക്കക്ക് തീറെഴുതി; പ്രധാനമന്ത്രി മോദി നട്ടെല്ലില്ലാത്ത ഭീരു, പിണറായി വിജയന്‍ നരേന്ദ്രമോദിയുടെ ബി ടീം- പ്രിയങ്ക ഗാന്ധി


പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ മോദി സര്‍ക്കാര്‍ നയം അവിടെയുള്ള ഇന്ത്യക്കാര്‍ക്ക് സുരക്ഷ നല്‍കുന്നില്ലെന്നും മോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്ത് ചിറയിന്‍കീഴ് മണ്ഡലത്തില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചത്.

ഗള്‍ഫ് പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സര്‍ക്കാരിനേയും കടന്നാക്രമിച്ചു കൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസംഗം. മോദി സര്‍ക്കാര്‍ നയം ഗള്‍ഫിലുള്ള ഇന്ത്യക്കാര്‍ക്ക് സുരക്ഷ നല്‍കുന്നില്ലെന്നും മോദി അമേരിക്കക്കും ഇസ്രായേലിനും മുന്നില്‍ തലകുനിച്ചുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നമ്മുടെ ഊര്‍ജ സുരക്ഷ മോദി അമേരിക്കക്ക് തീറെഴുതിയെന്നും മോദി ഭീരുവാണെന്നും ഇന്ത്യക്ക് വേണ്ടി നിവര്‍ന്നുനില്‍ക്കാനുള്ള ധൈര്യം മോദിക്കില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad