കാസര്‍കോട്: ചൂട് കൂടിയതോടെ കാസര്‍കോട് ജില്ലയിലും സൂര്യാഘാതമേല്‍ക്കുന്ന സംഭവങ്ങള്‍ അധികരിച്ചുവരികയാണ്. നഗരത്തില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് സൂര്യാഘാതമേറ്റു. നഗരത്തിലെ വീഡിയോ ഗ്രാഫര്‍ തുരുത്തിയിലെ ഉനൈസിനാണ് സൂര്യാഘാതമേറ്റത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കഴുത്തിന്റെ പിറകു വശത്ത് ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൊലി പൊള്ളിയ നിലയില്‍ ശ്രദ്ധയില്‍പ്പെട്ടത്. നേരത്തെ കാഞ്ഞങ്ങാട് അജാനൂരില്‍ വിദ്യാര്‍ത്ഥിക്കും സൂര്യാഘാതമേറ്റിരുന്നു. കാസര്‍കോട് ജില്ലയില്‍ 37 ഡിഗ്രി വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ അറിയിപ്പ്. ജാഗ്രതയും മുന്‍കരുതലും വേണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. രാവിലെ 11 മുതല്‍ ഉച്ചക്ക് 3 മണി വരെ പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെ തന്നെ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജോലി സമയങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നും നിര്‍ദ്ദേശമുണ്ടായി.
കാസര്‍കോട്ട് ബൈക്കില്‍ പോവുകയിയായിരുന്ന യുവാവിന് സൂര്യാഘാതമേറ്റു
15:42:00
0

Tags

Post a Comment
0 Comments