Type Here to Get Search Results !

Bottom Ad

എട്ടും പത്തും ക്ലാസുകാരികളെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിനും ബന്ധുവിനും എതിരെ കേസെടുത്ത് പൊലീസ്‌


കാസര്‍കോട്: എട്ടും പത്തും ക്ലാസുകാരികളായ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിനും ബന്ധുവായ യുവാവിനുമെതിരെ പോക്‌സോ പ്രകാരം കേസ്. എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസാണ് പിതാവിനെതിരെ കേസെടുത്തത്. സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മാസങ്ങളായി നടന്ന പീഡനം സംബന്ധിച്ച് മാതാവിനു അറിവുണ്ടായിരുന്നതായി പറയുന്നു. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ചതിനു മാതാവിന്റെ പേരിലും കേസെടുത്തിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ സംഭവത്തില്‍ കുറ്റിക്കോല്‍ പഞ്ചായത്തില്‍ താമസക്കാരനും ബന്ധുവുമായ യുവാവിനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വ്യക്തമായതോടെയാണ് പീഡന സംഭവം പുറത്തായത്. പ്രതിയെ കണ്ടെത്താന്‍ ബേഡകം പൊലീസ് അന്വേഷണം തുടങ്ങി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad