Type Here to Get Search Results !

Bottom Ad

തെങ്ങില്‍ നിന്നു വീണ് പരിക്കേറ്റ് വര്‍ഷങ്ങളായി കിടപ്പില്‍; യുവാവ് എലിവിഷം കഴിച്ച് മരിച്ചു


കാസര്‍കോട്: വീട്ടുമുറ്റത്തെ തെങ്ങില്‍ നിന്നു വീണു ഗുരുതരമായി പരിക്കേറ്റ് 13 വര്‍ഷമായി ദുരിത ജീവിതം നയിക്കുകയായിരുന്ന യുവാവ് എലിവിഷം കഴിച്ച് ജീവനൊടുക്കി. വെള്ളരിക്കുണ്ട്, ബളാല്‍, പടയങ്കല്ലിലെ കുഞ്ഞിരാമന്റെ മകന്‍ കെ ബൈജു (38)വാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിയോടെയാണ് ബൈജുവിനെ വിഷം കഴിച്ച് അവശനിലയില്‍ കാണപ്പെട്ടത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വെള്ളിയാഴ്ച രാവിലെ മരണം സംഭവിച്ചു. 13 വര്‍ഷം മുമ്പ് സ്വന്തം വീട്ടു മുറ്റത്തെ തെങ്ങിൽ കയറിയപ്പോഴാണ് താഴേയ്ക്ക് വീണ് ബൈജുവിനു ഗുരുതരമായി പരിക്കേറ്റത്. അതിനു ശേഷം കിടപ്പിലായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad