മംഗളൂരു: ഓള്‍ ഇന്ത്യ കെഎംസിസി മംഗളൂരു ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നൂര്‍ മസ്ജിദിന് സമീപമുള്ള കൈരളി ഹോട്ടലില്‍ ചേര്‍ന്ന കമ്മിറ്റി രൂപീകരണ യോഗം ബഹ്റൈന്‍ കെഎംസിസി നേതാവ് ഷാഫി പാറക്കെട്ട് ഉദ്ഘാടനം ചെയ്തു. അഫ്ഹാന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് പ്രതിനിധി ടികെ നസീര്‍ മുഖ്യപ്രഭാഷണം നടത്തി.
മംഗളൂരുവിലെ ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കാനും ഇവിടെ പഠനത്തിനെ ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കാനും യോഗം തീരുമാനിച്ചു. എഐകെഎംസിസിയുടെ അഭിമാന പദ്ധതിയായ 'ഒപ്പം സുരക്ഷാ പദ്ധതി' യുടെ ഓണ്‍ലൈന്‍ റെസിപ്റ്റ് സ്റ്റേറ്റ് മെമ്പര്‍ കൂടിയായ അഫ്ഹാന്‍ തങ്ങള്‍ പ്രസിഡന്റ് വി.കെ.പി മുഹമ്മദ് റഫീഖിന് കൈമാറി ഉദ്ഘാടനം ചെയ്തു. മുജീബ് തളങ്കര സ്വാഗതവും ഹനീഫ് എച്ച്.എം.ടി നന്ദിയും പറഞ്ഞു. നഗരത്തിലെത്തുന്ന അശണരരും ആലം ബഹീനരുമായ ജനങ്ങള്‍ക്ക് താങ്ങും തണലുമായി എഐകെഎംസിസി സജീവമായി രംഗത്തുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഭാരവാഹികള്‍: വികെപി മുഹമ്മദ് റഫീഖ് (പ്രസി), എച്ച്എംടി ഹനീഫ് (ജന സെക്ര), റിസ്വാന്‍ അബ്ദുല്‍ ഖാദര്‍ (ട്രഷ), മുജീബ് തളങ്കര (ഓര്‍ഗ സെക്ര), എസ്.സി സുലൈമാന്‍, ഇഖ്ബാല്‍ പള്ളിക്കല്‍ (വൈസ് പ്രസി), യു.കെ ഹമ്ദുല്ല തങ്ങള്‍, വികെ ലിയാകത്ത് (ജോ.സെക്ര), മേല്‍ഘടക കമ്മിറ്റി മെമ്പര്‍മാര്‍: ഷാഫി പാറക്കട്ട്, മുജീബ് തളങ്കര, കല്ലട്ര മാഹിന്‍ ഹാജി, എ.കെ.എം അഷ്റഫ്, ലത്തീഫ് ഉപ്പള, ടി.കെ നസീര്‍, ഡോ. സയ്യിദ്, എ.വി അബ്ദുല്‍ റഹ്മാന്‍ ഹാജി, അഫ്ഹാന്‍ തങ്ങള്‍ (ഉപദേശക സമിതി അംഗങ്ങള്‍).
മംഗളൂരു എഐകെഎംസിസിയുടെ 'ഒപ്പം സുരക്ഷാ പദ്ധതി'യുടെ ഓണ്‍ലൈന്‍ റെസിപ്റ്റ് സ്റ്റേറ്റ് മെമ്പര്‍ കൂടിയായ അഫ്ഹാന്‍ തങ്ങള്‍ പ്രസിഡന്റ് വി.കെ.പി മുഹമ്മദ് റഫീഖിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു

Post a Comment
0 Comments