Type Here to Get Search Results !

Bottom Ad

മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്ന് വീണ് കാസര്‍കോട്ടെ ജനകീയ ഡോക്ടര്‍ക്ക് ദാരുണാന്ത്യം


കാസര്‍കോട്: മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്ന് വീണ് ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കാസര്‍കോട് നഗരത്തില്‍ മല്ലികാര്‍ജുന ക്ഷേത്രത്തിന് പിറക് വശത്തെ വീട്ടില്‍ പ്രാക്ടീസ് ചെയ്തുവന്നിരുന്ന ഡോ. ശങ്കര്‍ രാജ് (65) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മാവില്‍ നിന്ന് വീണ് പരിക്കേറ്റത്. വീട്ടുമുറ്റത്തെ മാവില്‍ നിന്ന് മാങ്ങ പറിക്കുന്നതിനായി കയറിയപ്പോഴാണ് ഡോക്ടര്‍ അപ്രതീക്ഷിതമായി നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ സാരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മംഗളൂരുവിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad