Type Here to Get Search Results !

Bottom Ad

കോഴി വണ്ടി ഡ്രൈവറുടെ കൊലപാതകം; പ്രതി അറസ്റ്റില്‍


കാസര്‍കോട്: ബാപ്പാലിപ്പൊനം പാലടുക്കയിലെ കോഴി വണ്ടിയുടെ ഡ്രൈവര്‍ സഫായത്തിനെ (34) കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നീര്‍ച്ചാല്‍ ഹൗസിലെ ശ്രീനിവാസ(48) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സഫായത്ത് സീതാംഗോളിയില്‍ തലക്കടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണമാരംഭിച്ച കുമ്പള പൊലീസ് പ്രതിയെ ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് സംഭവം പറയുന്നത് ഇങ്ങനെയാണ്: തിങ്കളാഴ്ച ഉച്ചയോടെ സഫായത്തടക്കമുള്ളവര്‍ സീതാംഗോളിയില്‍ മദ്യപിക്കുകയും വാക്കുതര്‍ക്കത്തിനിടെ മുന്‍ പഞ്ചായത്തംഗവും സഫായത്തും സംഘട്ടനത്തിലേര്‍പ്പെടുകയും രണ്ട് പേര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. ബഹളം കേട്ട് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാര്‍ സംഭവ സ്ഥലത്തെത്തുകയും കേസില്ലാത്തതിന്റെ പേരില്‍ ഇവരെ പറഞ്ഞയക്കുകയുമാണുണ്ടായത്.

ഇന്നലെ ഉച്ചക്ക് ഒന്നര മണിയോടെ സഫായത്തടക്കം നാല് പേര്‍ ബിവറേജില്‍ നിന്ന് മദ്യം വാങ്ങി സീതാംഗോളിയിലെ ഒരു കെട്ടിടത്തിന് പിറക് വശത്ത് മദ്യപിച്ചു. അതിനിടെ വാക്കുതര്‍ക്കം രൂക്ഷമായപ്പോള്‍ പഞ്ചായത്തംഗവും മറ്റൊരാളും അവിടെ നിന്നും മുങ്ങി. എന്നാല്‍ സ്ഥലത്ത് തന്നെ ഉണ്ടായിരുന്ന ആള്‍ അബോധാവസ്ഥയിലായ സഫായത്തിന്റെ തലക്ക് കോണ്‍ക്രീറ്റ് പലക കൊണ്ട് ശക്തിയായി അടിക്കുകയായിരുന്നു. സഫായത്തിന്റെ തല പിളര്‍ന്ന് തലച്ചോര്‍ പുറത്ത് വരികയും തലച്ചോറിന്റെ കഷണം സംഭവസ്ഥലത്ത് തെറിച്ചുവീഴുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. ബഹളം കേട്ട് നാട്ടുകാര്‍ നോക്കുമ്പോള്‍ സഫായത്ത് നിലത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.

വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് കുമ്പള പൊലീസെത്തി. പൊലീസ് നാട്ടുകാരുടെ സഹായത്തോടെ കുമ്പള ജില്ലാ സഹകരണാസ്പത്രിയിലെത്തിച്ചെങ്കിലും മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇബ്രാഹിമിന്റെയും ഖദീജയുടെയും മകനാണ് സഫായത്ത്. ഭാര്യ: തബ്ഷിറ. മക്കള്‍: സിനാന്‍, തമീസ്, സമീസ്, മെഹക്ക്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad