Type Here to Get Search Results !

Bottom Ad

ഓഫീസിലെ ഹെല്‍ത്ത് ചെക്കപ്പില്‍ കാന്‍സറുണ്ടെന്ന് കണ്ടെത്തി; പിന്നാലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് കമ്പനി


ജീവിതം എപ്പോഴും അപ്രതീക്ഷിത സംഭവങ്ങൾ നിറഞ്ഞതാണ്. ഒരു മനുഷ്യനെ ഉയരത്തിലെത്തിക്കാനും അതുപോലെ തന്നെ താഴേക്കിടാനും വളരെ കുറച്ച് സമയം മാത്രം മതി. ചില തിരിച്ചടികള്‍ നമ്മളെ വല്ലാതെ തളര്‍ത്തും.എന്നാല്‍ ഏത് തിരിച്ചടിയിലും തളരില്ല എന്ന് തീരുമാനിച്ചാല്‍ നമ്മളെ ആര്‍ക്കും തകര്‍ക്കാനാകില്ലെന്നാണ് സത്യം. ഇന്ന് ഒട്ടുമിക്ക ഓഫീസുകളിലും ഹെല്‍ത്ത് ചെക്കപ്പുകള്‍ നടത്താറുണ്ട്. ഇത്തരമൊരു ഹെല്‍ത്ത് ചെക്കപ്പ് ഒരാളുടെ ജീവിതം മുഴുവന്‍ മാറ്റിമറിച്ച അനുഭവം പങ്കുവെക്കുകയാണ് മൾട്ടിനാഷണൽ കമ്പനിയിൽ സീനിയർ മാനേജറായി ജോലി ചെയ്തിരുന്ന സന്തോഷ് പാടോലെ എന്ന യുവാവ്.

2025 മെയ് മാസത്തിലാണ് തന്‍റെ ഓഫീസില്‍ സംഘടിപ്പിച്ച ആരോഗ്യ പരിശോധനയ്ക്ക് പോയത്. എന്നാല്‍ ആ പരിശോധന അയാളുടെ ജീവിതം മുഴുവന്‍ മാറ്റി മറിക്കുന്നതായിരുന്നു. അദ്ദേഹത്തിന് തൈറോയ്ഡ് കാന്‍സറായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി അദ്ദേഹത്തിന്‍റെ ശരീരത്തില്‍ ട്യൂമര്‍ നിശബ്ദമായി വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഉടന്‍ തന്നെ ചികിത്സ ആരംഭിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകുകയും ചെയ്തു. കമ്പനിയുടെ മെഡിക്കൽ ഇൻഷുറൻസ് ഉള്ളതിനാല്‍ അന്നത്തെ ചികിത്സാ ചെലവില്‍ വലിയൊരു ആശ്വാസമാണ് സന്തോഷിന് ലഭിച്ചത്.

എന്നാൽ, ക്യാൻസർ എന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുകയും വിഷമകരമായ ചികിത്സയിലൂടെ കടന്നുപോവുകയും ചെയ്യുന്നതിനിടയിൽ, സന്തോഷിനെ തേടി മറ്റൊരു വലിയ പ്രഹരം കൂടിയെത്തി. 2025 ജൂലൈയിൽ കമ്പനി അദ്ദേഹത്തോട് ജോലിയിൽ നിന്ന് രാജിവെക്കാൻ ആവശ്യപ്പെട്ടു. മികച്ച പ്രകടനവും, ഒന്നിലധികം പ്രൊമോഷനുകളും ലഭിച്ചിരുന്ന തന്റെ കരിയറിൽ എന്താണ് സംഭവിച്ചതെന്നറിയാതെ അദ്ദേഹം അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. 'എനിക്ക് ഞെട്ടലാണ് തോന്നിയത്, ഞാന്‍ ജോലി ചെയ്തിരുന്ന കാലം മുഴുവന്‍ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നിലധികം പ്രമോഷനുകൾ, ബോണസുകൾ, അംഗീകാരങ്ങള്‍, അവാർഡുകൾ തുടങ്ങി ഏറ്റവും മികച്ച പ്രൊഫഷണൽ ട്രാക്ക് റെക്കോർഡ് എനിക്കുണ്ടായിരുന്നു.എന്താണ് ഞാന്‍ ചെയ്ത തെറ്റ് എന്ന് എനിക്ക് മനസിലായില്ല'- സന്തോഷ് പാടോലെ പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad