Type Here to Get Search Results !

Bottom Ad

ദക്ഷിണേന്ത്യ ബി.ജെ.പിക്ക് വളക്കൂറില്ലാത്ത മണ്ണ്: കര്‍ണാടക മന്ത്രി ദിനേശ് ഗുണ്ടു റാവു


മഞ്ചേശ്വരം: ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ബിജെപി ശക്തി പ്രാപിച്ചപ്പോള്‍ ദക്ഷിണേന്ത്യ വളക്കൂറില്ലാത്ത മണ്ണായി മാറിയെന്ന് കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു. യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം അഷ്‌റഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉപ്പളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ. മഞ്ചുനാഥ ആള്‍വ സ്വാഗതം പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ഹക്കീം കുന്നില്‍, അഡ്വ. എ.സുബ്ബയ്യറൈ, കര്‍ണാടക മുന്‍മന്ത്രി ബി രമാനാഥ റൈ, ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍, ജനറല്‍ സെക്രട്ടറി എംസി പ്രഭാകരന്‍, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടിഎമൂസ, 

സെക്രട്ടറിമാരായ എം. അബ്ബാസ്, ഹാരിസ് ചൂരി, സ്ഥാനാര്‍ത്ഥി എകെഎം അഷ്‌റഫ്, മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി എകെ ആരിഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെഎസ് സോമശേഖര, അസീസ് കളത്തൂര്‍, അര്‍ഷാദ് വോര്‍ക്കാടി, പി.ബി ഷഫീഖ്, ഇര്‍ഫാന ഇഖ്ബാല്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യുകെ സൈഫുള്ള തങ്ങള്‍, വൈസ് പ്രസിഡന്റ് കെ കമലാക്ഷി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിപിഎ ഖാദര്‍, ഗോള്‍ഡന്‍ റഹ്മാന്‍, ഫിദ ഊജംപദവ്, യുഡിഎഫ് നേതാക്കളായ ബാലകൃഷ്ണന്‍ കൂക്കള്‍, ഹരീഷ് ബി നമ്പ്യാര്‍, നാഷണല്‍ അബ്ദുല്ല, എം അബ്ദുല്ല മുഗു, ഹാദി തങ്ങള്‍, അഷ്‌റഫ് കര്‍ള, സുന്ദര ആരിക്കാടി, ഡിഎംകെ മുഹമ്മദ്, ടിഎം ഷുഹൈബ്, കെ ലക്ഷ്മണ പ്രഭു പ്രസംഗിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad